മതതത്വ സംഗ്രഹം
 
ഗൃഹസഖി

ദൈവകല്പനകൾ പത്ത്

  1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
  2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
  3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
  4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
  5. കൊല്ലരുത്.
  6. വ്യഭിചാരം ചെയ്യരുത്.
  7. മോഷ്ടിക്കരുത്.
  8. കള്ളസാക്ഷി പറയരുത്.
  9. അന്യന്റെ ഭാര്യയെ മോഹിക്കരുത്.
  10. അന്യന്റ്റെ വസ്തുക്കള്‍ മോഹിക്കരുത്.
ഈ പത്തു കല്‍പനകള്‍ രണ്ടു കല്‍പനകളില്‍ സംഗ്രഹിക്കാം.
  1. എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്‌നേഹിക്കണം.
  2. തന്നെപ്പോലെ മറ്റുള്ളവരേയും സ്‌നേഹിക്കണം.

തിരുസഭയുടെ കല്പനകൾ അഞ്ച്

  1. ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവന്‍ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളണം.ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേലകള്‍ ചെയ്യുകയുമരുത്.
  2. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് പരിശുദ്ധ കുര്‍ബ്ബാന ഉള്‍ക്കൊള്ളുകയും ചെയ്യണം.
  3. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യണം.
  4. വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ, തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
  5. ദേവാലയത്തിനും ദൈവശുശ്രൂഷകര്‍ക്കും, വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.

കൂദാശകൾ ഏഴ്

  1. മാമ്മോദീസ (ജ്ഞാനസ്നാനം)
  2. സ്ഥൈര്യലേപനം
  3. കുര്‍ബാന (ദിവ്യകാരുണ്യം)
  4. കുമ്പസാരം
  5. രോഗീലേപനം
  6. തിരുപ്പട്ടം
  7. വിവാഹം

നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങൾ അഞ്ച്

  1. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്.
  2. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്.
  3. മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്.
  4. ചെയ്തുപോയ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്.
  5. വൈദികന്‍ കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.

പരിശുദ്ധ കുർബാന യോഗ്യതയോടെ ഉൾകൊള്ളുവാൻവേണ്ട കാര്യങ്ങൾ മൂന്ന്

  1. പ്രസാദവരം ഉണ്ടായിരിക്കുന്നത്
  2. ദിവ്യകാരുണ്യ സ്വീകരണത്തിനു മുമ്പ് ഒരുമണിക്കൂര്‍ നേരത്തേയ്ക്ക് ഉപവസിക്കുന്നത് (വെള്ളം കുടിക്കുന്നത് ഉപവാസലംഘനമല്ല).
  3. വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കുന്നത്.

കാരുണ്യപ്രവൃത്തികൾ പതിനാല്

ശാരീരികങ്ങൾ ഏഴ്
  1. വിശക്കുന്നവര്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌.
  2. ദാഹിക്കുന്നവര്‍ക്ക്‌ കുടിക്കാന്‍ കൊടുക്കുന്നത്‌.
  3. വസ്ത്രമില്ലാത്തവര്‍ക്ക്‌ വസ്ത്രം കൊടുക്കുന്നത്‌.
  4. പാര്‍പ്പിടമില്ലാത്തവര്‍ക്ക്‌ പാര്‍പ്പിടം കൊടുക്കുന്നത്‌.
  5. രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്‌.
  6. അവശരെ സഹായിക്കുന്നത്‌.
  7. മരിച്ചവരെ അടക്കുന്നത്‌.
ആധ്യത്മികങ്ങൾ ഏഴ്
  1. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്‌.
  2. സംശയമുള്ളവരുടെ സംശയം തീര്‍ക്കുന്നത്‌.
  3. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്‌.
  4. തെറ്റ്‌ ചെയ്യുന്നവരെ തിരുത്തുന്നത്‌.
  5. ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്‌.
  6. അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്‌.
  7. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌.

മനുഷ്യന്‍റെ അന്ത്യങ്ങള്‍ നാല്‌

  1. മരണം
  2. വിധി
  3. സ്വര്‍ഗ്ഗം
  4. നരകം

മൂലപാപങ്ങളും അവയ്ക്കെതിരായ പുണ്യങ്ങളും

1 നിഗളം എളിമ
2       ദ്രവ്യാഗ്രഹം           ഔദാര്യം
3 മോഹം അടക്കം
4 കോപം ക്ഷമ
5 കൊതി മിതഭോജനം
6 അസൂയ ഉപവി
7 മടി ഉത്സാഹം

മൗലിക സുകൃതങ്ങള്‍

  1. വിവേകം
  2. നീതി
  3. ആത്മശക്തി
  4. മിതത്വം

ദൈവികപുണ്യങ്ങള്‍

  1. വിശ്വാസം
  2. ശരണം
  3. ഉപവി

പ്രധാന പുണ്യപ്രവൃത്തികൾ

  1. നോമ്പ്
  2. പ്രാർത്ഥന
  3. ദാനധർമ്മം

സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങള്‍

  1. ദൈവത്തെ പ്രതി സ്വമനസ്സാ നേരുന്ന അനുസരണം.
  2. ദൈവത്തെ പ്രതി സ്വമനസ്സാ നേരുന്ന കന്യാവ്രതം.
  3. ദൈവത്തെ പ്രതി സ്വമനസ്സാ നേരുന്ന ദാരിദ്ര്യം.

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍

  1. വിജ്ഞാനം
  2. ബുദ്ധി
  3. ആലോചന
  4. ആത്മശക്തി
  5. അറിവ്‌
  6. ഭക്തി
  7. ദൈവഭയം

പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ

  1. സ്നേഹം
  2. സന്തോഷം
  3. സമാധാനം
  4. ദീർഘശാന്തത
  5. ക്ഷമ
  6. വിനയം
  7. വിശ്വാസം
  8. നന്മ
  9. മധുരശീലം
  10. കരുണ
  11. ഇന്ദ്രിയനിഗ്രഹം
  12. ആത്മസംയമനം

സുവിശേഷഭാഗ്യങ്ങള്‍

  1. ദാരിദ്ര്യ ചൈതന്യമുള്ളവർ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു.
  2. എളിമയുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമിയെ അവകാശമായി അനുഭവിക്കും.
  3. ദുഃഖിതർ ഭാഗ്യവാന്മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ആശ്വസിക്കപ്പെടും.
  4. നീതിയെക്കുറിച്ച് വിശപ്പും ദാഹവും അനുഭവിക്കുന്നവർ ഭാഗ്യവാന്മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ സംതൃപ്‌തരാക്കപ്പെടും.
  5. കരുണയുള്ളവര്‍ ഭാഗ്യവാന്മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവരുടെമേല്‍ കരുണയുണ്ടാകും.
  6. നിർമ്മലഹൃദയര്‍ ഭാഗ്യവാന്മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണും.
  7. സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.
  8. നീതിനിമിത്തം പീഡിപ്പിക്കപ്പെടുക്കുന്നവര്‍ ഭാഗ്യവാന്മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു.

പരിശുദ്ധാത്മാവിന് എതിരായ പാപങ്ങള്‍

  1. സ്വര്‍ഗ്ഗം ലഭിക്കുകയില്ലെന്നുള്ള നിരാശ.
  2. സത്പ്രവൃത്തികൾ കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കാമെന്നുള്ള മിഥ്യാപ്രതീക്ഷ.
  3. അറിഞ്ഞുകൊണ്ട് സത്യത്തെ നിഷേധിക്കുന്നത്.
  4. അന്യരുടെ നന്മയിലുള്ള അസൂയ.
  5. പാപം ചെയ്തശേഷം അനുതപിക്കാതെ പാപത്തില്‍ത്തന്നെ‍ ജീവിക്കുന്നത്‌.
  6. അന്ത്യസമയത്തുപോലും പാപത്തെപ്പറ്റി അനുതപിക്കാതിരിക്കുന്നത്.

ദൈവസിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങള്‍

  1. മനഃപൂര്‍വ്വം കൊലപാതകം ചെയ്യുന്നത്‌.
  2. പ്രകൃതിവിരുദ്ധമായ മോഹപാപം ചെയ്യുന്നത്‌.
  3. ദരിദ്രരേയും വിധവകളേയും അനാഥക്കുട്ടികളേയും പീഡിപ്പിക്കുന്നത്‌.
  4. വേലക്കാര്‍ക്ക്‌ ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്‌.

ദൈവത്തിന്റെ പ്രധാന ലക്ഷണങ്ങൾ

ദൈവം
  1. സ്വയംഭൂവാണ്,
  2. ആദ്യന്തവിഹീനനാണ്,
  3. അശരീരിയാണ്,
  4. അളവില്ലാത്ത സകല നന്മ സ്വരൂപിയാണ്,
  5. എങ്ങും വ്യാപിച്ചിരിക്കുന്നവനാണ്,
  6. എല്ലാറ്റിനും ആദികാരണമാണ്.