ചേരുംകുഴി ഇടവക, ചരിത്രത്താളുകളിലൂടെ

കല്ലിടൽ
1956
മോണ്‍. ജേക്കബ് അടമ്പുകുളം
ഇടവകയായത്
5 ജനുവരി 1969

ചേരുംകുഴി ഇടവകയുടെ ചരിത്രം ക്ലേശങ്ങളുടേയും അദ്ധ്വാനത്തിന്റേയും വിശപ്പിന്റേയും, വേദനകള്‍ നിറഞ്ഞ ഒരു ജനതയുടെ ചരിത്രമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദനകളും നൊമ്പരങ്ങളും ജനങ്ങളില്‍ നിന്ന് വിട്ടുമാറാത്ത കാലത്താണ് തൃശ്ശൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശമായ ചേരുംകുഴി - ആശാരിക്കാട് - പയ്യനം ദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.

കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍നിന്ന് കുടിയേറിയ കുറെ ആളുകള്‍ തൃശ്ശൂര്‍ തോട്ടാൻമാരുടെ കൈവശമുണ്ടായിരുന്ന സ്ഥലങ്ങള്‍ വാങ്ങുകയും കൃഷി ആരംഭിക്കുകയും ചെയ്തു. കാടിന്റെ ഭാഗമായിരുന്നതിനാല്‍ കാട്ടുമൃഗങ്ങളുടെ ശല്യംമൂലം പുരുഷന്മാർ മാത്രമാണ് ആദ്യകാലങ്ങളില്‍ ഇവിടെ വന്ന് ഏറുമാടങ്ങളിലും, മരങ്ങളിലും താമസിച്ച് കൃഷി ചെയ്തിരുന്നത്. ചേരുംകുഴിയുടെ കിഴക്കന്‍ പ്രദേശമായ പയ്യനം ദേശത്ത് കൊച്ചി രാജാവ് ഇക്കണ്ടവാര്യര്‍ക്ക് പതിച്ചുകൊടുത്ത ധാരാളം നിലമുണ്ടായിരുന്നു. ചേരുംകുഴിയുടെ സമീപപ്രദേശങ്ങളിലുള്ള ഏതാനും വ്യക്തികള്‍ ഈ പ്രദേശത്ത് കൃഷി ചെയ്തിരുന്നു. ഈ പ്രദേശങ്ങള്‍ കൃഷി യോഗ്യമായപ്പോൾ ധാരാളംപേര്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും കുടുംബസമേതം കൃഷിക്കായി വന്നുചേര്‍ന്നു. 1950 ആയപ്പോഴേയ്ക്കും ഏകദേശം മുപ്പത് കത്തോലിക്കാ കുടുംബങ്ങള്‍ ചേരുംകുഴിയില്‍ ഉണ്ടായിരുന്നു.

ചേരുംകുഴിയിലെ ആദ്യകാല കുടുംബങ്ങൾക്ക് അവരുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കുവേണ്ടി പട്ടിക്കാട്, നടത്തറ ഇടവകകളിലേക്ക് പോകേണ്ടിയിരുന്നു. എട്ടും പത്തും കിലോമീറ്റര്‍ നടന്ന് യാത്ര ചെയ്യേണ്ടിയിരുന്നതിനാല്‍ സ്ത്രീകളും കുട്ടികളും പ്രധാന ദിവസങ്ങളില്‍ മാത്രമേ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിരുന്നുള്ളൂ. പ്രാര്‍ത്ഥനയ്ക്കും ദിവ്യലിയര്‍പ്പണത്തിനുമായി ദാഹിച്ച ഇവര്‍ തൃശ്ശൂര്‍ രൂപതാധികാരികളുടെ അനുവാദത്തോടെ പള്ളി പണിക്കുള്ള ശ്രമം ആരംഭിച്ചു. അതിനായി ഒരേക്കര്‍ പട്ടയഭൂമി വരിക്കമാക്കല്‍ തൊമ്മന്‍ തൊമ്മന്‍ പള്ളിക്ക് ദാനമായി നല്‍കി. പട്ടിക്കാട് ഇടവക വികാരിയായിരുന്ന മോണ്‍. ജേക്കബ് അടമ്പുകുളം 1956-ല്‍ പള്ളിക്ക് തറക്കല്ലിട്ടു. എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിലൂടെ ചെറിയൊരു ഷെഡ്ഡ് കെട്ടുകയും തുടര്‍ന്ന് എല്ലാ ദിവസവും ജപമാലയും മറ്റ് പ്രാര്‍ത്ഥനകളും ആരംഭിക്കുകയും ചെയ്തു.

25/3/1958 മുതല്‍ 31/3/1962 വരെയുള്ള കാലഘട്ടത്തില്‍ പട്ടിക്കാട്, ചേരുംകുഴി പള്ളികളുടെ വികാരി ബഹു. ജേക്കബ് വേഴപറമ്പില്‍ അച്ചനായിരുന്നു. അതോടൊം തന്നെ 1958-ല്‍ ഒരു വര്‍ഷത്തേയ്ക്ക് ബഹു. ആന്റണി ജോണ്‍ ചിറമ്മല്‍ അച്ചനും ഉണ്ടായിരുന്നു. ഏകദേശം 200 വീടുകള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്ത് 1958 മെയ് മാസം 1-ാം തിയ്യതി കുരിശുപള്ളി സ്ഥാപിച്ച് ആശീര്‍വ്വദിച്ചു. തലേദിവസം പട്ടിക്കാട്‌ നിന്നും വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ വീണ്ടശ്ശേരി വഴി നാനാജാതി മതസ്ഥരുടേയും സഹകരണത്തോടെ ചേരുംകുഴി പള്ളിയില്‍ പ്രതിഷ്ഠിച്ചു. 1958 മെയ് മാസം 29-ാം തിയ്യതി 592/1958 അരമന കച്ചേരി കല്പനപ്രകാരം ചേരുംകുഴി പള്ളിയില്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന അർപ്പിക്കുവാൻ അനുവാദം ലഭിച്ചു. കൂടാതെ ഞായറാഴ്‌ചകളിൽ മതബോധന ക്ലാസുകളും ആരംഭിച്ചു.

പട്ടിക്കാട് നിന്നും ചേരുംകുഴിയിലേക്കുള്ള യാത്ര ദുസ്സഹമായതിനാലും മറ്റു സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാലും 1959 മുതല്‍ 1962 വരെയുള്ള മൂന്നു വര്‍ഷം തോപ്പ് മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടര്‍ ആയിരുന്ന ബഹു. ജോസഫ് കാക്കശ്ശേരിയച്ചനെ ആക്റ്റിംഗ് വികാരിയായി നിയമിക്കുകയുണ്ടായി. തുടര്‍ന്ന് 24/3/1962 മുതല്‍ 1/6/1964 വരെ തോപ്പ് മൈനര്‍ സെമിനാരിയിലെ ഫാദര്‍ ഫ്രീഫക്റ്റ് ആയിരുന്ന അന്തപ്പനച്ചനെ (റവ. ഫാ. ആന്റണി തോട്ടാന്‍) ഇടവകയുടെ ആദ്ധ്യാത്മികാവശ്യങ്ങള്‍ക്കായി നിയമിക്കുകയുണ്ടായി.

1962 മുതല്‍ 1965 വരെ ബഹു. തോമസ് പാറേക്കാടനച്ചന്‍ പട്ടിക്കാട് - ചേരുംകുഴി ഇടവകയുടെ വികാരിയായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് സ്ഥിരമായി വികാരിയച്ചന് താമസിക്കാനുള്ള സൗകര്യം ഉണ്ടാകണം എന്ന ആശയം ഇടവകക്കാരില്‍ ഉണ്ടായത്. അദ്ദേഹത്തിന്റെയും ഇടവകക്കാരുടെയും പ്രയത്‌നഫലമായ പള്ളിമേട എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. ചേരുംകുഴി വികസനത്തിന്റെ മുഖ്യഭാഗമായ ചേരുംകുഴി - ആശാരിക്കാട് - മുരിക്കുംപാറ റോഡും ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഈ പ്രദേശത്തിന്റെ ചരിത്രവിജയമാണ്. 11/3/1963-ല്‍ ഡീക്കന്‍ തോമസ് തലച്ചിറ തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ വെച്ച് അഭിവന്ദ്യ ആലപ്പാട്ട് തിരുമേനിയുടെ കൈവയ്പ് ശുശ്രൂഷ വഴി പൗരോഹിത്യത്തിലേയ്ക്ക് ഉയര്‍ത്തെപ്പെട്ടു. 13/3/1963-ല്‍ ബഹു. തോമസച്ചന്‍ ചേരുംകുഴി ഇടവക പള്ളിയില്‍ പുത്തന്‍ കുര്‍ബാനയർപ്പിച്ചു . 1/1/1964-ല്‍ വീണ്ടശ്ശേരി പള്ളിക്കുവേണ്ടിയുള്ള ശ്രമം ആരംഭിച്ചു. 1964 - 1965 കാലഘട്ടത്തിലായിരുന്നു പുന്നച്ചോട്, മുരിക്കുംപാറ, വെള്ളച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ 46 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഫോറസ്റ്റ് ഡിാര്‍ട്ടുമെന്റ് തീരുമാനിച്ചത്. ഒത്തിരിയേറെ പ്രക്ഷു്ദമായ അന്തരീക്ഷമായിരുന്നു അത്. വി. യൗസേപ്പിതാവിന്റെ പ്രത്യേകം മാദ്ധ്യസ്ഥം വഴിയാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി ഇല്ലാതായത്.

1964 - 1965 കാലഘട്ടത്തില്‍ ബഹു. തോമസ് പാറേക്കാടനച്ചനെ സഹായിക്കാന്‍ അസി. വികാരിയായി ബഹു. ജോസഫ് മുണ്ടശ്ശേരിയച്ചന്‍ നിയമിതനായി. ഇടവകക്കുവേണ്ടി പ്രവര്‍ത്തിച്ചും വീടുകള്‍ തോറും കയറിയിറങ്ങിയും അച്ചന്‍ ഇടവകയുടെ സ്ഥിതിവിവരക്കണക്കുകൾ എടുത്തു. ഈ കാലഘട്ടത്തിലാണ് ആദ്യത്തെ മൃതസംസ്‌കാരം സെമിത്തേരിയില്‍ നടത്തിയത്. പള്ളിനടയുടെ വലതുഭാഗത്ത്, റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായിരുന്നു ആദ്യത്തെ സെമിത്തേരി. ആനിക്കാട്ട് മത്തായി ജോസഫ് ദാനമായി തന്ന 25 സെന്റ് സ്ഥലമായിരുന്നു ഈ സെമിത്തേരി. അദ്ദേഹത്തില്‍ നിന്നുതന്നെ രണ്ടര ഏക്കറോളം സ്ഥലം പള്ളി വാങ്ങിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയാണ്.

1965-ല്‍ ബഹു. ജോര്‍ജ്ജ് മഞ്ഞളിയച്ചന്‍ പീച്ചി - ചേരുംകുഴി പള്ളിയുടെ വികാരിയായി നിയമിതനായി. അതുവരെ പട്ടിക്കാട് വികാരിയായിരുന്നു ചേരുംകുഴി പള്ളിയുടെയും വികാരി. സഹവികാരിയായിരുന്ന ബഹു. സിറിയക് വടക്കനച്ചനായിരുന്നു. ഇടവകയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ബഹു. സിറിയക്കച്ചന്‍ സ്ഥിരമായി ഇവിടെ താമസിക്കുകയും ചെയ്തു. ഈ സമയത്താണ് പയ്യനം മുണ്ടക്കത്താഴം നടവഴി നിര്‍മ്മിച്ചത്. ചേരുംകുഴിയിലെ ജനങ്ങളില്‍ കലാസാംസ്‌കാരിക വളര്‍ച്ചക്കുവേണ്ടി അദ്ദേഹം സാന്‍ജോസ് ക്ലബ്ബിന് രൂപം കൊടുത്തു.

9/5/1968-ലാണ് ബഹു. റാഫേല്‍ മാള്യേമ്മാവ് അച്ചനെ ചേരുംകുഴി ഇടവകയുടെ വികാരിയായി നിയമിച്ചത്. 4 വര്‍ഷത്തോളം അച്ചന്‍ ഇവിടെ സേവനം ചെയ്തു. ചേരുംകുഴി ഇടവകയിലെ വീട്ടുകാരുടെ അംഗസംഖ്യയ്ക്ക് ആനുപാതികമായി നിലവിലുണ്ടായിരുന്ന പള്ളിയില്‍ സ്ഥലസൗകര്യങ്ങള്‍ കുറവായതിനാല്‍ പള്ളി പൊളിച്ച് പുതിയത് പണിയുവാന്‍ 1968-ല്‍ തീരുമാനിച്ചു. 1969 ജനുവരി 5-ന് ചേരുംകുഴി പള്ളിയെ ഒരു ഇടവകയായി ഉയര്‍ത്തുകയും പ്രഥമ വികാരിയായി റാഫേലച്ചനെ നിയമിക്കുകയും ചെയ്തു. 1969 മെയ് മാസം 27-ാം തിയ്യതി അഭിവന്ദ്യ ആലപ്പാട്ട് തിരുമേനി പള്ളിക്ക് കല്ലിടല്‍ കര്‍മ്മം നടത്തി. ഈ കാലഘട്ടത്തില്‍ തന്നെയാണ് ചേരുംകുഴി സെന്ററിലെ 5 സെന്റ് കപ്പേള നില്‍ക്കുന്ന സ്ഥലം അന്നവള്ളി ഉലഹന്നാന്‍ ചാക്കോയില്‍ നിന്നും പകുതി ദാനമായും പകുതി വില കൊടുത്തും വാങ്ങിച്ചത്. ചേരുംകുഴിയിലെ ഭൂരിഭാഗം ഇടവകക്കാരുടെ സാമ്പത്തിക സ്ഥിതി ശോചനീയമായിരുന്നുവെങ്കിലും അദ്ധ്വാനശീലവും നിരന്തരമായ പ്രയത്‌നവും ഇടവകയിലെ എല്ലാവരുടേയും റാഫേലച്ചന്റെ സഹകരണവും ഒത്തുചേര്‍ന്നപ്പോള്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പള്ളി പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഓരോ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനക്ക് മുമ്പ് ഇടവകജനത്തോടൊപ്പം അച്ചനും കരിങ്കല്‍ ചുമക്കാന്‍ മുമ്പില്‍ ഉണ്ടായിരുന്നു. പള്ളി പണി പൂര്‍ത്തിയാക്കുവാനുള്ള സംഖ്യ തികയാതെ വന്നാേള്‍ ചേരുംകുഴിയിലേക്ക് കുടിയേറിയവരുടെ നാടുകളില്‍ പോയി സംഭാവന സ്വരൂപിച്ച് കൊണ്ടുവന്നത് മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇതിനിടെ 23/9/1970 മുതല്‍ ഞായറാഴ്ചകളില്‍ രണ്ടു വിശുദ്ധ കുര്‍ബ്ബാനകള്‍ അർപ്പിക്കുവാനുള്ള അനുവാദവും അരമനയില്‍നിന്നും ലഭിച്ചു. പള്ളി പണിയുടെ അവസാനത്തില്‍ നിയുക്ത ബിഷ് മാര്‍ ജോസഫ് കുണ്ടുകുളം പള്ളി സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തി. 28/5/1971 ഉച്ചകഴിഞ്ഞ് 4 മണിക്ക് അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവ് ചേരുംകുഴി പുതിയ പള്ളി വെഞ്ചിരിക്കുകയും തുടര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും, സ്ഥൈര്യലേപനം കൊടുക്കുകയും ഭക്തസംഘടനകളുടെ വാര്‍ഷിക യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തുകൊണ്ട് ഇടവകയെ ധന്യമാക്കി. ബഹു. റാഫേല്‍ മാള്യേമ്മാവ് അച്ചന്റെ ആത്മാര്‍ത്ഥതയും ലാളിത്യവും നിഷ്‌കളങ്കതയും അദ്ധ്വാനശീലവും എല്ലാവരേയും അത്ഭുതെടുത്തി. മാള്യേമ്മാവ് അച്ചന്റെ കാലത്താണ് സെമിത്തേരി പറമ്പില്‍ തെങ്ങ് വെച്ചത്. ചേരുംകുഴി ഇടവകയില്‍ നിന്നും 23/2/1972-ല്‍ അച്ചന്‍ സ്ഥലം മാറി പോകുമ്പോള്‍ ആ മാറ്റം എല്ലാവരേയും കണ്ണീരിലാഴ്ത്തിയിരുന്നു. 17/3/1996-ല്‍ അച്ചന്‍ ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും അദ്ദേഹത്തോടുള്ള കടപ്പാട് ഞങ്ങള്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കുകയില്ല. അദ്ദേഹം ഇടവകജനത്തിന്റെ ഹൃദയത്തില്‍ എന്നും സജീവമായിരിക്കും.

23/2/1972 മുതല്‍ 28/5/1973 വരെ ഇടവകയെ നയിക്കാനെത്തിയത് ബഹു. സെബാസ്റ്റ്യന്‍ പേരൂട്ടിലച്ചനായിരുന്നു. ഇടവകയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി അദ്ദേഹം ഇടവകയെ 4 വാര്‍ഡുകളായി തിരിച്ചു. ഏപ്രില്‍ 30-ാം തിയ്യതിയിലെ വി. യൗസേപ്പിതാവിന്റെ ലില്ലി തിരുനാള്‍ ഗംഭീരമായി ആഘോഷിക്കുന്നതിന് വാര്‍ഡുകള്‍ക്ക് കഴിഞ്ഞു. നാട്ടുകാരുടെ ആവശ്യമനുസരിച്ച് കണ്ണാറയില്‍നിന്നും ചേരുംകുഴിയിലേക്കുള്ള നടവഴി വീതി കൂട്ടുകയുണ്ടായി. കനാല്‍പ്പാലം നിര്‍മ്മിക്കുന്നതിനും അച്ചനും നേതൃത്വം നല്‍കി. യുവജനങ്ങളെ ഒന്നിച്ച് കൊണ്ടുപോകുന്നതിനുവേണ്ടി വൈ.എം.എ രൂപീകരിച്ചു. ചേരുംകുഴി ആശാരിക്കാട് പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനും പോസ്റ്റ് ഓഫീസ് ആരംഭിക്കുന്നതിനും വിവിധ ഡിാര്‍ട്ടുമെന്റുകളിലേക്ക് ഇടവകയുടെ നേതൃത്വത്തില്‍ അപേക്ഷകള്‍ അയക്കുകയും ചെയ്തു.

തുടര്‍ന്ന് വന്ന ബഹു. ജേക്കബ് പുതുശ്ശേരി അച്ചന്‍ 1973 ജൂണ്‍ മാസത്തില്‍ ചാര്‍ജ്ജെടുത്തു. ആദ്ധ്യാത്മിക നേതൃത്വത്തോടൊം പള്ളിയും പരിസരവും വൃത്തിയുള്ളതാക്കാന്‍ മുന്‍കൈ എടുത്തു. പള്ളിയുടെ അള്‍ത്താര ഗാഗുല്‍ത്താ മാതൃകയില്‍ മോടി പിടിപ്പിച്ചതും കുരിശുരൂപം വെച്ചതും പുതുശ്ശേരിയച്ചനായിരുന്നു. പള്ളിയുടെ നട കെട്ടി ഉയര്‍ത്തുകയും മുറ്റം വലുതാക്കി ചുറ്റും മതില്‍ കെട്ടുകയും ചെയ്തു. പള്ളിനടയോട്‌ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന സെമിത്തേരി അവിടെനിന്നും മാറ്റി ഇാേള്‍ നിലവിലുള്ള സെമിത്തേരി ഉണ്ടാക്കുകയും ചുറ്റുമതില്‍ കെട്ടുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് ഇടവകയില്‍ മാതൃസംഘവും, കെ.സി.വൈ.എം സംഘടനയും രൂപീകരിച്ചത്. ഇടവകയിലെ ചെറുപ്പക്കാരുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായികവും കലാപരവുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന പലവിധ പരിപാടികള്‍ക്കും നേതൃത്വം നല്‍കി അച്ചന്‍ ഇടവകയില്‍ ഉണ്ടായിരുന്നു. 5/5/1976-ല്‍ റൂര്‍ക്കല രൂപതക്കുവേണ്ടി ഡീക്കന്‍ സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ ചേരുംകുഴി പള്ളിയില്‍വെച്ച് അഭിവന്ദ്യ കുണ്ടുകുളം പിതാവില്‍നിന്നും വൈദിക പട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യലി അര്‍പ്പിക്കുകയും ചെയ്തു. അസുഖം മൂലം പുതുശ്ശേരി അച്ചന്‍ 13/2/1994-ല്‍ മണ്‍മറഞ്ഞെങ്കിലും നന്ദിയോടെ ഞങ്ങള്‍ സ്മരിക്കുന്നു.

1977 ജനുവരി 30 മുതല്‍ 1981 ജനുവരി 14 വരെ ബഹു. ഫ്രാന്‍സീസ് തേര്‍മഠം അച്ചനായിരുന്നു ഇടവക വികാരി. ഇടവകയുടെ ആദ്ധ്യാത്മിക വളര്‍ച്ചക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. അവശത അനുഭവിക്കുന്നവര്‍ക്കായി സാധുസംരക്ഷണഫണ്ട് സ്വരൂപിച്ചു. സെമിത്തേരിയില്‍ കല്ലറ പണിയുന്നതിനും മതബോധന ഹാള്‍ പണിയുന്നതിനും ശ്രമം ആരംഭിച്ചു. 17/3/2006-ല്‍ അസുഖംമൂലം ഈ ലോകത്തോട് വിട പറഞ്ഞ തേര്‍മഠം അച്ചനെ സ്‌നേഹത്തോടെ ഞങ്ങള്‍ ഇപ്പോഴും സ്മരിക്കുന്നു.

ചേരുംകുഴിക്കാരുടെ കണ്ണിലുണ്ണിയായിരുന്നു ബഹു. ജേക്കബ് പൊറത്തൂരച്ചന്‍. 1981 ജനുവരിയില്‍ ചാര്‍ജ്ജെടുത്തു. 4 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം 6/2/1985-ല്‍ ഇവിടെനിന്നും സ്ഥലം മാറിയ അച്ചന്റെ കാലഘട്ടം ചേരുംകുഴിയുടെ നവോത്ഥാന വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. 23/5/1981-ല്‍ ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടന ആരംഭിച്ചത് ജേക്കബ് അച്ചനായിരുന്നു. 1982 മെയ് 1-ന് പള്ളിയുടെ രജതജൂിലി ഉദ്ഘാടനം ചെയ്തു. 1982-ല്‍ രജത ജൂബിലി സ്മാരകമായി മതബോധന ഹാളും 1983-ല്‍ സ്റ്റേജും നിര്‍മ്മിച്ചു. 1983 ജനുവരിയില്‍ ഇടവകയുടെ ആദ്ധ്യാത്മിക നവീകരണത്തിനായി പോുപ്പുലര്‍ മിഷന്‍ ധ്യാനം നടത്തിയത് ഇന്നും ഇടവകാംഗങ്ങളുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയാണ്. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ബഹു. റാഫേല്‍ മാള്യേമ്മാവ് അച്ചനെ 23/9/1984-ല്‍ ചേരുംകുഴി പള്ളിയില്‍വച്ച് ആദരിക്കുകയും അച്ചന്‍ ദിവ്യലി അർപ്പിക്കുകയും ചെയ്തു. ഇടവകയിലെ ഇപ്പോഴത്തെ മുരിക്കുംകുണ്ട് നിരപ്പിലെ കുരിശ് സ്ഥാപിച്ച് സ്ഥലം വട്ടപ്പാറ അവിര ദേവസ്സി പള്ളിക്ക് സംഭാവനയായി നല്‍കി. മത്തായിച്ചിറ - വട്ടപ്പാറ - ചേരുംകുഴി - മുരിക്കുംപാറ എം.എല്‍.എ റോഡിന്റെ പണിയും ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്.

1985 ജനുവരി മുതല്‍ 1987 വരെ ബഹു. ജോസ് അറങ്ങാശ്ശേരി അച്ചനായിരുന്നു ഇടവക വികാരി. ചാവറാംപാടം - വട്ടപ്പാറ - ചേരുംകുഴി എം.എല്‍.എ. റോഡിനുവേണ്ടി സര്‍വ്വേ നടത്തിയത് അച്ചന്റെ നേതൃത്വത്തിലായിരുന്നു. അതോടൊംതന്നെ വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ആശാരിക്കാട് - ചേരുംകുഴി ഭാഗത്തേക്ക് വൈദ്യുതിക്കായി നാട്ടുകാരുടെ സഹായത്തോടെ അപേക്ഷ നല്‍കി. ഫോണ്‍ ലഭിക്കുന്നതിനുള്ള അപേക്ഷയും നല്‍കി. അച്ചന്റെ കാലത്താണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തൃശ്ശൂരില്‍ സന്ദര്‍ശനം നടത്തിയത് (7 ഫെബ്രുവരി 1986). മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനോടനുന്ധിച്ച് ഏതാനും വീടുകള്‍ പണിതുകൊടുക്കുകയും സമൂഹവിവാഹം നടത്തുകയുമുണ്ടായി.

1987 മുതല്‍ ഇടവകയുടെ നേതൃത്വം വഹിച്ചത് ബഹുമാനട്ടെ ജേക്കബ് തച്ചറാട്ടിലച്ചനായിരുന്നു. കുടുംബനവീകരണത്തിനും വ്യക്തികളുടെ മാനസാന്തരത്തിനുമായി അദ്ദേഹം പരിശ്രമിച്ചു. 1988 ഫെബ്രുവരി 6ാം തിയ്യതി ബഹു. തോമസ് തലച്ചിറയച്ചന്റെ പൗരോഹിത്യ രജതജൂബിലി ഇടവകയില്‍ സമുചിതമായി ആഘോഷിച്ചു. കൂടാതെ, 1988 ഡിസംര്‍ 28-ന് ഡീക്കന്‍ മാത്യു കുറ്റിക്കോട്ടയില്‍ അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നും ചേരുംകുഴി പള്ളിയില്‍വെച്ച് തിരുപ്പട്ടം സ്വീകരിച്ചു. ഇതിന് നേതൃത്വം നല്‍കിയതും ജേക്കബ് അച്ചനായിരുന്നു. 1989 ജനുവരി മുതല്‍ 1992 ജനുവരി വരെയുള്ള കാലഘട്ടം ബഹുമാനട്ടെ ജോസ് വല്ലൂരാന്‍ അച്ചന്റേതായിരുന്നു . ഈയവസരത്തിലാണ് മണിമാളിക വേണമെന്ന ആശയം ഉടലെടുത്തത്. അതിനുവേണ്ടി 28/12/1989-ല്‍ മണിമാളികയുടെ ശിലാസ്ഥാപനം ബഹു. റാഫേല്‍ മാള്യേമ്മാവ് അച്ചന്‍ നടത്തുകയും 20/4/1990-ല്‍ അഭിവന്ദ്യ കുണ്ടുകുളം പിതാവ് അതിന്റെ വെഞ്ചിരി് കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. അച്ചന്റെ നേതൃത്വത്തിലാണ് അള്‍ത്താര മോടി പിടിപ്പിക്കുകയും പള്ളിയകം മൊസൈക്ക് ഇടുകയും പള്ളിയകം തേച്ച് വയറിംഗ് നടത്തുകയും ചെയ്തത്. സി.എം.ഐ സഭയിലെ അംഗങ്ങളായ ഈ ഇടവകയിലെ വലിയപറമ്പില്‍ പോള്‍, പീറ്റര്‍ ഡീക്കന്മാര്‍ 28/12/1991-ല്‍ ഛാന്ദാ ബിഷപ്പില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കുകയും ഇവര്‍ ഡിസംര്‍ 31-ന് ഇടവകയില്‍ പ്രഥമ ദിവ്യലി അര്‍പ്പിക്കുകയും ചെയ്തു.

പല അവസരങ്ങളിലായി വൈദ്യുതി ലഭിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കിയെങ്കിലും നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാത്രമാണ് ചേരുംകുഴി - ആശാരിക്കാട് - പയ്യനം - മുരിക്കുംകുണ്ട് നിവാസികള്‍ക്ക് വൈദ്യുതി ലഭിച്ചത്. ഈ സ്വപ്നസാക്ഷാത്കാരം ജാതിമതഭേദമന്യേ ഒരുത്സവമായി മാറി. അധികം താമസിയാതെ ടെലഫോണും ലഭിച്ചു.

1992 ഫെബ്രുവരി മുതല്‍ ഒക്‌ടോബര്‍ വരെ വികാരിയായി നിയമിതനായ ബഹു. റാഫേല്‍ പുല്ലോക്കാരനച്ചന്റെ കാലഘട്ടത്തിലാണ് സുവിശേഷവത്കരണത്തോട് അനുബന്ധിച്ച് ഇടവകയിലെ എല്ലാ വീടുകളെയും ചേര്‍ത്ത് ബൈബിള്‍ ജ്യോതി സംഘടിിച്ചത്. തുടര്‍ന്ന് 1993 ഒക്‌ടോറില്‍ ബഹു. ക്ലമന്റ് വാഴപ്പറമ്പിലച്ചന്റെ നേതൃത്വത്തില്‍ വാര്‍ഡുകളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ കുടും സമ്മേളനയൂണിറ്റുകള്‍ ആരംഭിച്ചു. 08/12/1993-ല്‍ ചേരുംകുഴി ഇടവകയുടെ കുരിശുപള്ളിയായിരുന്ന വീണ്ടശ്ശേരി പള്ളിയെ ഇടവകയായി ഉയര്‍ത്തി. വെള്ളത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് മതബോധനഹാളിനരികെ കുഴല്‍കിണര്‍ കുഴിച്ച് വെള്ളത്തിന് സൗകര്യമൊരുക്കി.

ബഹു. ജോസ് പുലിക്കോട്ടിലച്ചനായിരുന്നു 10/1/1994 മുതല്‍ 1997 വരെയുള്ള കാലഘട്ടത്തില്‍ ചേരുംകുഴിയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. ഇടവകജനങ്ങളില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യം മനസ്സിലാക്കി ധ്യാനങ്ങളും പ്രേഷിതപ്രവര്‍ത്തനങ്ങളും വചനപ്രഘോഷണങ്ങളും നടത്തി കുടുംബങ്ങളെയും വ്യക്തികളെയും വിശുദ്ധിയിലേക്ക് നയിക്കുന്നതിന് അച്ചന്‍ പരിശ്രമിച്ചു. വാര്‍ഡുകളെ വിവിധ കുടുംകൂട്ടായ്മകളാക്കി വിഭജിച്ചു. ചേരുംകുഴി സെന്ററില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കപ്പേളയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1/12/1996-ല്‍ അഭിവന്ദ്യ കുണ്ടുകുളം പിതാവ് കപ്പേളയുടെ വെഞ്ചിരിപ്പ് കർമ്മം നടത്തി. സെമിത്തേരിയില്‍ കല്ലറകള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.

1997-ല്‍ അഗതികളുടെ സിസ്റ്റേഴ്‌സ് ചേരുംകുഴിയില്‍ എത്തുകയും വരിക്കമാക്കല്‍ ജോസ് തോമസിന്റെ കൈവശമുണ്ടായിരുന്ന 1 ഏക്കര്‍ സ്ഥലം മഠത്തിനായി വാങ്ങി എസ്.ഡി സിസ്റ്റേഴ്‌സ് കോണ്‍വെന്റ് ആരംഭിക്കുകയും ചെയ്തു. അഗതികളുടെ സിസ്റ്റേഴ്‌സിന്റെ മഠം 1999 നവംബര്‍ 22-ന് വെഞ്ചിരിച്ചു. ആദ്യത്തെ മദര്‍ സിസ്റ്റര്‍ പൗളിന്‍ ട്രീസ ചാര്‍ജ്ജെടുക്കുകയും ചെയ്തു. ഇടവകയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം സഹകരിച്ചുകൊണ്ട് അവര്‍ ഇടവകയെ ധന്യമാക്കികൊണ്ടിരിക്കുന്നു.

1997 മുതല്‍ 1999 വരെയുള്ള ബഹു. തോമസ് കാക്കശ്ശേരിയച്ചന്റെ കാലഘട്ടത്തില്‍ പള്ളിക്ക് ഉയരം കൂട്ടുകയും പള്ളിയുടെ മേല്‍കൂര മാറ്റി ഷീറ്റ് മേഞ്ഞ് മോടിപിടിപ്പിക്കുകയും ചെയ്തു. സി.എം.ഐ സഭയ്ക്കുവേണ്ടി 1998-ല്‍ ജനുവരി 1-ന് ഡീക്കന്‍ സിറില്‍ കുറ്റിയാനിക്കല്‍ (ഭോപ്പാല്‍ പ്രൊവിന്‍സ്) ഇരിങ്ങാലക്കുട ആശ്രമ ദേവാലയത്തില്‍വെച്ച് അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിക്കുകയും ജനുവരി 3-ാം തിയ്യതി ഇടവകയില്‍ പ്രഥമ ദിവ്യലി അർപ്പിക്കുകയും ചെയ്തു. ആശാരിക്കാട് ഭാഗത്ത് ആട്ടോക്കാരന്‍ ദേവസ്സി ദാനമായി നല്‍കിയ സ്ഥലത്ത് വി. സെബസ്ത്യാനോസിന്റെ നാമത്തില്‍ കപ്പേള പണി കഴിപ്പിച്ചതും ഈ സമയത്തായിരുന്നു.

2002 ജനുവരി മാസം 24-ാം തിയ്യതിയാണ് ബഹു. ജോണ്‍സന്‍ ഒലക്കേങ്കിലച്ചന്‍ വികാരിയായി ചാര്‍ജ്ജെടുത്തത്. ഇടവകക്കാരുമായുള്ള കൂട്ടായ്മയിലൂടെ ആദ്ധ്യാത്മിക രംഗത്ത് ഒത്തിരിയേറെ വളര്‍ച്ച പ്രാപിക്കുക എന്നത് തന്റെ ദൗത്യമായി അദ്ദേഹം കണക്കാക്കി. ഈ കാലഘട്ടത്തില്‍ പഴയ പള്ളിമേട പൊളിച്ച് പുതുക്കിണിയാന്‍ തീരുമാനമെടുത്തു. 24/11/2002-ല്‍ മാര്‍ ജേക്കബ് തൂങ്കുഴി പള്ളിമേടയ്ക്ക് കല്ലിട്ടു. 21/12/2003-ല്‍ അന്നത്തെ വികാരി ജനറാള്‍ ആയിരുന്ന മോണ്‍. ആന്‍ഡ്രൂസ് താഴത്ത് പള്ളിമേട വെഞ്ചിരിച്ചു. അതിനുമുകളില്‍ മതബോധനത്തിനായി പണിതീര്‍ത്ത ഹാള്‍ 1/2/2004-ല്‍ മാര്‍ ജേക്കബ് തൂങ്കുഴി വെഞ്ചിരിക്കുകയും ചെയ്തു. അതിരൂപതക്കുവേണ്ടി വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ ഡീക്കന്‍ ജെയ്‌സന്‍ വട്ടനിരപ്പേൽ ചേരുംകുഴി പള്ളിയില്‍വെച്ച് അഭിവന്ദ്യ തൂങ്കുഴി പിതാവില്‍നിന്നും പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യലിയർപ്പിച്ചു.

ചേരുംകുഴി ഇടവകയുടെയും ചേരുംകുഴി ആശാരിക്കാട് പ്രദേശത്തിന്റെയും ചരിത്രത്തില്‍ പ്രത്യേക സ്ഥാനം പിടിച്ച ചില വ്യക്തികളുണ്ട്. അതില്‍ പ്രധാനെട്ടവരായിരുന്നു വരിക്കമാക്കല്‍ തൊമ്മന്‍ തൊമ്മന്‍ (വല്ല്യേട്ടന്‍) വല്ല്യേട്ടന് ശേഷം മകന്‍ ജോസ് തോമസ് പള്ളിയോടൊപ്പം വികാരിമാരോടൊപ്പം മുന്‍നിരയില്‍ നിന്നുകൊണ്ട് ആശാരിക്കാട് - ചേരുംകുഴിയെ ഇത്രമാത്രം വളര്‍ച്ചയുടെ പാതയിലേക്ക് എത്തിച്ചത് ഇവര്‍ രണ്ടുപേരുമാണ്. ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം വല്ല്യേട്ടന്‍ ദാനം ചെയ്തതാണ്. ഇപ്പോഴത്തെ ചേരുംകുഴിയെ ബന്ധിക്കുന്ന റോഡുകള്‍, സ്‌കൂള്‍, വൈദ്യുതി, ഫോണ്‍, പാല്‍ സൊസൈറ്റി തുടങ്ങിയ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കാലാകാലങ്ങളില്‍ മാറിവന്ന വികാരിമാരോട്‌ ചേര്‍ന്ന് കാഴ്ചവെച്ച നേതൃത്വം മറക്കാനാവാത്തതാണ്. അതുപോലെത്തന്നെ ഇടവകയുടെയും ദേവാലയത്തിന്റെയും കാര്യത്തില്‍ വളരെയേറെ താല്പര്യം കാണിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു കടമ്പനാട്ട് കുഞ്ഞേലി അമ്മൂമ്മ. മൂന്നുപേരും ഈ ലോകത്തോട് യാത്ര പറഞ്ഞെങ്കിലും ചേരുംകുഴി ഇടവകയുടെ മനസ്സില്‍ ഇവര്‍ ജീവിക്കുന്നു.

2005 ജനുവരി മുതല്‍ മാര്‍ച്ച് വരെ ആക്റ്റിങ്ങ് വികാരിയായി മുളയം മേരിമാതാ മേജര്‍ സെമിനാരിയില്‍ നിന്നും ബഹു. ബാബു പാണാട്ടുപറമ്പില്‍ അച്ചനും തുടര്‍ന്നുള്ള രണ്ട് മാസം ബഹു. ഫ്രാന്‍സിസ് മുട്ടത്ത് അച്ചനും ഇടവകയെ നയിച്ചു.

2005 ജൂണ്‍ 4-ാം തിയ്യതി വികാരിയായി സ്ഥാനമേറ്റ ബഹു. ജോയ് കൊള്ളന്നൂരച്ചനാണ് വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷത്തോടൊപ്പം ഊട്ടു കൊടുക്കാന്‍ തീരുമാനിച്ചത്. പള്ളിയിലേക്കുള്ള റോഡ് ടാര്‍ ചെയ്തതും കുഴല്‍കിണര്‍ കുഴിച്ചതും ഈ സമയത്തു തന്നെയാണ്. ചേരുംകുഴി ഇടവകയുടെ സമീപ ഇടവകകളായ മാന്ദാമംഗലം, വെട്ടുകാട്, വലക്കാവ്, കണ്ണാറ, വീണ്ടശ്ശേരി, വെള്ളക്കാരിത്തടം തുടങ്ങിയ പള്ളികള്‍ ഇടവകകളായപ്പോള്‍ അതിര്‍ത്തി നിര്‍ണ്ണയംവഴി ചേരുംകുഴി ഇടവകക്കാര്‍ പലരും മറ്റു ഇടവകകളിലേക്ക് മാറി പോകേണ്ടി വന്നു. ജോയ് കൊള്ളന്നൂരച്ചന്റെ നേതൃത്വത്തില്‍ 2007 ജനുവരി 28-ന് ആദ്യത്തെ പാരിഷ് ഡയറക്ടറി പ്രകാശനം ചെയ്തു.

ഇടവകയുടെ ആരംഭകാലം മുതല്‍ ആഘോഷിച്ചുപോന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 2006 മുതല്‍ ജനുവരി അവസാന ഞായറാഴ്ച ആഘോഷിച്ചു തുടങ്ങി.

2007 നവംബറില്‍ ആശാരിക്കാട് പുത്തന്‍പറമ്പില്‍ ഭവാനിയുടെ പക്കല്‍നിന്നും വാങ്ങിയ 2 സെന്റ് സ്ഥലത്ത് പരിശുദ്ധ മാതാവിന്റെ നാമത്തില്‍ കപ്പേള പണിയുന്നതിന് സെന്റ് പോള്‍, ഫാത്തിമനാഥ, മദര്‍ തെരേസ കൂട്ടായ്മകള്‍ നേതൃത്വം നല്‍കി.

2009 ഏപ്രില്‍ 19-ന് ദേശവാസികള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് ആശാരിക്കാട് സെന്റ് മേരീസ് കപ്പേള ഫാ. ഡേവിസ് ചിറയത്ത് ആശീര്‍വ്വദിച്ചു.

2009 ഫെബ്രുവരി 6-ന് ഫാ. ഡേവിസ് ചിറയത്ത് പുതിയ വികാരിയായി ചാര്‍ജ്ജെടുത്തു. അതേമാസം തന്നെ 17-ന് പുതിയ പാരിഷ് ഹാള്‍ നിര്‍മ്മാണ കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. കരിങ്കല്ലില്‍ തീര്‍ത്ത മാമ്മോദീസ തൊട്ടി പള്ളിയകത്ത് സ്ഥാപിച്ചതും പള്ളിയുടെ താഴെ നടയില്‍ ഒരു കല്‍കുരിശ് സ്ഥാപിച്ചതും നമ്മുടെ പൈതൃകത്തിനും പാരമ്പര്യത്തിനും തികച്ചും അനുയോജ്യമായിരുന്നു.

ആഗസ്റ്റ് 8-ന് അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തിയ ഇടയസന്ദര്‍ശനം ഇടവകയ്ക്ക് ഏറെ സന്തോഷകരമായ ഒരനുഭവമായിരുന്നു. ഇടവകയെ ഏഴു മേഖലകളാക്കി തിരിക്കുകയും 7 മേഖലകളിലും നടന്ന സംഗമങ്ങളില്‍ പങ്കെടുത്ത് ഇടവകാംഗങ്ങളുമായി പിതാവ് സംവദിക്കുകയും ചെയ്തത് ഇടവകയുടെ വളര്‍ച്ചയ്ക്കും ആത്മീയ ഉണര്‍വ്വിനും കാരണമായി. 2008 ഡിസംര്‍ 30-ന് ഡീക്കന്‍ നൈസന്‍ ഏലന്താനത്ത് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ചു. 2009 ഡിസംര്‍ 28-ന് ഡീക്കന്‍ സനല്‍ കുറ്റിപ്പുഴക്കാരന്‍ പാലക്കാട് രൂപതയ്ക്കുവേണ്ടി മാര്‍ ജേക്കബ് മനത്തോടത്ത് പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

ഇടവകയുടെ കുഞ്ഞുമക്കളുടെ വിശ്വാസപരിശീലനത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമുള്ള ഒരിടം, സുവര്‍ണ്ണ ജൂബിലിയുടെ സ്മാരകം എന്നിങ്ങനെ വിവിധ ഉദ്ദേശ്യങ്ങളെ മുന്‍നിറുത്തി പണിതുയര്‍ത്തിയ പാരിഷ് ഹാളിന്റെ ആശീര്‍വ്വാദകര്‍മ്മം അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് പിതാവ് 2010 ഡിസംര്‍ 26-ന് നിര്‍വ്വഹിക്കുകയുണ്ടായി. ഇടവകയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ലില്ലി പുഷ്പം (പാരിഷ് ബുള്ളറ്റിന്‍) ആദ്യമായി പ്രസിദ്ധീകരിച്ചതും ഈ കാലയളവിലാണ്.

വിശ്വാസവര്‍ഷത്തിന്റെ ഭാഗമായി എല്ലാ കൂട്ടായ്മകളിലും പ്രാര്‍ത്ഥനായോഗങ്ങളും ധ്യാനവും സംഘടിപ്പിക്കുകയുണ്ടായി. 3 ദിവസം നീണ്ടുനിന്ന ഈ ശുശ്രൂഷയുടെ അവവസാന ദിവസം കൂട്ടായ്മകളില്‍ കുമ്പസാരവും വി. കുര്‍ബാനയും നടന്നത് എല്ലാവരേയും കൂദാശജീവിതത്തോട് അടുപ്പിക്കുന്നതിന് കാരണമായി.

ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ബത്‌ലേഹം, സെഹിയോന്‍, ജോര്‍ദ്ദാന്‍, ഗെദ്‌സമന്‍, കാല്‍വരി, ജറുസലേം, സീനായ് എന്ന പേരുകളില്‍ 7 മേഖലകള്‍ക്ക് രൂപം നല്‍കി.

ഇടവകയുടെ ഉന്നമനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളിലും ബഹു. ഡേവീസച്ചന്‍ ശ്രദ്ധ പതിപ്പിക്കുകയുണ്ടായി. ആത്മീയ ജനനത്തിന് തുടക്കം കുറിക്കുന്ന മാമ്മോദീസ തൊട്ടിമുതല്‍ അന്ത്യവിശ്രമസ്ഥലമായ സെമിത്തേരിവരെ അച്ചന്റെ നേതൃത്വത്തില്‍ പുതുക്കി പണിയുകയുണ്ടായി. സെമിത്തേരി കപ്പേളയും അവിടെ വൈദികര്‍ക്കുള്ള കല്ലറകളും നിര്‍മ്മിക്കുവാന്‍ അച്ചന്‍ നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അള്‍ത്താരയുടെ നവീകരണം നടന്നത്.

ചേരുംകുഴി ഇടവകയെ ആത്മീയതയുടെ പുതിയ പടവുകളിലേക്ക് നയിച്ച ബഹു. ഫാ. സജീവ് ഇമ്മട്ടി 2011 ഫെബ്രുവരി 2-ാം തിയ്യതി പുതിയ വികാരിയായി ചുമതലയേറ്റു.

12/2/2012 യോഗതീരുമാനപ്രകാരം വി. യൗസേപ്പിതാവിന്റെ മരണതിരുനാള്‍ ഊട്ടു തിരുനാളായി ആചരിക്കുവാന്‍ തുടങ്ങി. ഇടവകയിലെ വി. യൗസേപ്പിതാവിന്റെ തിരുനാളിനോടനുന്ധിച്ച് ആദ്യമായി പൊതിച്ചോറ് നല്‍കുന്ന പതിവ് ആരംഭിക്കുകയും ഇല്ലായ്മകളില്‍ വിഷമിക്കുന്നവരുമായി തിരുനാളിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനുമുള്ള ഒരു സുവര്‍ണ്ണാവസരമായി ഇതിനെ എല്ലാ കുടുംബാംഗങ്ങളും കണക്കാക്കുകയും ചെയ്യുന്നു.

ഈ കാലഘട്ടത്തിലാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി ഏകദേശം 60 സിസ്റ്റേഴ്‌സ് ഇടവകയില്‍ താമസിച്ച് പ്രാര്‍ത്ഥനാശുശ്രൂഷകള്‍, ചര്‍ച്ചകള്‍ എന്നിവ വഴി കുടുംങ്ങളുടെ വിശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. അതുപോലെതന്നെ വെള്ളിയാഴ്ചകളിലെ ആരാധനയും പ്രാര്‍ത്ഥനാകൂട്ടായ്മയും ഇടവകയുടെ ആത്മീയ ചൈതന്യം ഉണര്‍ത്തി. ആ കാലഘട്ടത്തില്‍ ലഹരി വിമുക്തരുടെ കൂട്ടായ്മ (എ.എ കൂട്ടായ്മ) ഇടവകയില്‍ വലിയ നവീകരണമുണ്ടാക്കി.

2012 ഡിസംര്‍ 29-ന് സി.എം.ഐ തൃശൂര്‍ പ്രോവിന്‍സിന് വേണ്ടി ഡീക്കന്‍ ജോളി വട്ടംകണ്ടത്തില്‍ മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. ഇടവകയുടെ കിഴക്ക് ഭാഗത്ത് കൊളാംകുണ്ടില്‍ ഒരു കപ്പേള പണിയുന്നതിനായി മുട്ടക്കുളം അബ്രഹാം തോമസ് 2 സെന്റ് സ്ഥലം സൗജന്യമായി നല്‍കി.

സജീവച്ചന്റെ നേതൃത്വത്തില്‍ ദേവാലയത്തിലെ ആരാധന ശുശ്രൂഷകള്‍ സജീവമാകുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നവീകരണ പ്രവര്‍ത്തനങ്ങളും വഴി ഇടവകയില്‍ ഒരു പുത്തനുണര്‍വ്വ് ഉണ്ടാകുകയും ചെയ്തു.

11/1/2014-ന് ഇടവകയില്‍നിന്നുള്ള ആദ്യത്തെ വൈദികനായിരുന്ന ഫാ. തോമസ് തലച്ചിറയുടെ നിര്യാണം എല്ലാവരുടേയും ഹൃദയത്തില്‍ വേര്‍പാടിന്റെ നൊമ്പരം തീര്‍ത്തു. തൃശ്ശൂര്‍ രൂപതയിലും കല്യാണ്‍ രൂപതയിലും സേവനനിരതനായ ആ വന്ദ്യവൈദികന്റെ കബറിടം ചേരുംകുഴി സെമിത്തേരിയില്‍ ശ്രേഷ്ഠമായ പുരോഹിതശുശ്രൂഷയുടെ സന്ദേശം പകര്‍ന്നുകൊണ്ട് നിലകൊള്ളുന്നു.

5/2/2014-ന് ബഹു. ഫാ. ഡൊമിനി ചാഴൂര്‍ പുതിയ വികാരിയായി ചാര്‍ജ്ജെടുത്തു. സജീവച്ചന്‍ തുടങ്ങി വെച്ച ആത്മീയ ശുശ്രൂഷകളുടെ തുടര്‍ച്ചയും വളര്‍ച്ചയും പ്രോജ്ജ്വലിച്ചുകൊണ്ട് ഡൊമിനിയച്ചന്‍ ഇടവകയെ ആത്മീയതയുടെ ഗിരിശൃംഖങ്ങളിലേക്ക് നയിക്കുകയായിരുന്നു. തിരുഹൃദയ പ്രയാണം, ജപമാല സന്ധ്യ, സാന്‍ജോ സന്ധ്യ, മേഖല കണ്‍വെന്‍ഷന്‍ എന്നീ ശുശ്രൂഷകളിലൂടെ ആത്മീയതയുടെ പുതിയ മാനങ്ങള്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ചു. കുടുംബങ്ങളിലും കൂട്ടായ്മകളിലും ഇടവക മുഴുവനിലും കരുണ കൊന്തയുടെ ഈരടികള്‍ മുഴങ്ങി കേട്ടു. ഇടവകജനം ആത്മീയ ശുശ്രൂഷകളിലും വി. ബലിയിലും സജീവമായി പങ്കുകൊണ്ടു. യുവാക്കള്‍ കെ.സി.വൈ.എം സംഘടനയിലൂടെ കൂടുതല്‍ പ്രവര്‍ത്തനോുഖരായി.

2014 മെയ് 14-ന് വി. ഗീവര്‍ഗ്ഗീസിന്റെ തിരുനാള്‍ ദിനത്തില്‍ ഇടവകജനത്തിന്റെ നോമ്പ് കാല പരിത്യാഗ തുക സമാഹരിച്ചുകൊണ്ട് പണിതീര്‍ത്ത പുതിയ ബലിപീഠം അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വ്വദിച്ചു. പള്ളിനടയുടെ വലതുവശത്ത് നിര്‍മ്മിക്കട്ടെ പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ, വി. യൗസേിതാവിന്റെ പണിശാല, കടലിനെ ശാന്തമാക്കുന്ന ഈശോ, യാക്കോിന്റെ കിണറും കൂടെ ഈശോയും സമറിയ സ്ത്രീയും, ഇടതുവശത്ത് സ്ഥാപിച്ച ഉണ്ണീശോയുടെയും വി. ഗീവര്‍ഗ്ഗീസിന്റെയും തിരുസ്വരൂപങ്ങളും ദേവാലയത്തിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ഹൃദയങ്ങളില്‍ പ്രാര്‍ത്ഥനാരൂപി നിറയ്ക്കുന്നു.

ആത്മീയ ശുശ്രൂഷകളിലെ ഒരു നാഴികക്കല്ലായി പരിണമിച്ച 9-ാം ബുധനാചരണത്തിന്റെ ആദ്യ ആഘോഷം 17/9/2014-ന് നടന്നു. ഈ നാളുകളില്‍ ഇടവക സന്ദര്‍ശിക്കാന്‍ ഇടയായ റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ മാര്‍ എന്റിക്കോബല്‍ കോവാളോ ഇടവകക്ക് സമ്മാനമായി നല്‍കിയ വി. യൗസേപ്പിതാവിന്റെ ഐക്കണ്‍ രൂപം ദൈവാലയത്തില്‍ 2015 ഏപ്രില്‍ 15-ന് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പ്രതിഷ്ഠിച്ചു. അതുപോലെ തന്നെ വി. അന്തോണീസിന്റെ തിരുശേഷിപ്പ് 2015 ഡിസംര്‍ 6-ന് പ്രതിഷ്ഠിച്ചതും ഇടവകജനത്തിന്റെ പ്രാര്‍ത്ഥനാനുഭവവും ഭക്തിയും വളര്‍ത്തുന്നതിന് സഹായിച്ചു. ചേരുംകുഴി പള്ളി നിര്‍മ്മാണത്തിനായി നേതൃത്വം നല്‍കുകയും അതിനായി അത്യദ്ധ്വാനം ചെയ്യുകയും ചെയ്ത ബഹു. റാഫേല്‍ മാള്യേമ്മാവച്ചന്റെ സ്മൃതി മണ്ഡപവും സെമിത്തേരിയില്‍ സ്ഥാപിച്ചത് ഇടവകയ്ക്ക് അച്ചനോടുള്ള നന്ദിയുടെയും കടപ്പാടിന്റെയും അടയാളമാണ്. 2014 ഡിസംബര്‍ 30-ന് ഡീക്കന്‍ റിന്‍ജോ ഓലപ്പുരയ്ക്കല്‍ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവില്‍ നിന്ന് തൃശ്ശൂര്‍ അതിരൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ചു.

ഇടവക പ്രഖ്യാപനത്തിന്റെ സുവര്‍ണ്ണജൂിലിയുടെ ഒരുക്കവര്‍ഷങ്ങളായി 2014 ജപമാല വര്‍ഷവും 2015 സമര്‍പ്പിത വര്‍ഷവും, 2016 യുവജനവര്‍ഷവും, 2017 ദിവ്യകാരുണ്യവര്‍ഷവുമായി ആചരിക്കുകയും, 2018 ജൂബിലി വര്‍ഷമായി ആചരിക്കുകയും ചെയ്തു. മാറി മാറി വന്ന വികാരിയച്ചന്മാരും അതിന് നേതൃത്വം നല്‍കുകയും ചെയ്തു.

പഴുവില്‍ സെന്റ് ആന്റണീസ് ആശുപത്രിയില്‍ നിന്നും വരുന്ന ഡോ. സി. മെര്‍ളിന്റെ നേതൃത്വത്തിലുള്ള ടീം എല്ലാ വെള്ളിയാഴ്ചകളിലും സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും ചെയ്യുന്നത് ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത ഈ നാടിന് 4 വര്‍ഷമായി ലഭിച്ചുകൊണ്ടിരിക്കുന്ന സാന്ത്വനമാണ്.

പ്രീസ്റ്റ് ഇന്‍ചാര്‍ജ്ജായി സേവനം ചെയ്ത ഫാ. സജേഷ് പയ്യപ്പിള്ളിയും ഫാ. ജോസഫ് കണ്ണനായ്ക്കലും ചേരുംകുഴിയുടെ ആത്മീയ ശുശ്രൂഷകള്‍ കോട്ടം വരാതെ മുന്നോട്ടുകൊണ്ടുപോകുവാന്‍ ശ്രമിക്കുകയുണ്ടായി. ആ കാലയളവില്‍ ഏപ്രില്‍ 6-ന് ഡീക്കന്‍ ബിബിന്‍ പാറേകുന്നേല്‍ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

2016 ജൂണ്‍ മാസത്തില്‍ ബഹു. ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍ വികാരിയായി ചാര്‍ജ്ജെടുത്തു. ഫ്രാന്‍സീസച്ചന്റെ അറിവും കഴിവും കൃത്യനിഷ്ഠയും ഇടവകയ്ക്ക് പുതിയൊരു ദിശാബോധം നല്‍കുകയുണ്ടായി. ദേവാലയമുറ്റം ടൈല്‍ വിരിച്ച് മനോഹരമാക്കിയതും സങ്കീര്‍ത്തി നവീകരിച്ചതും പള്ളിയുടെ ഇരുവശവും ഷീറ്റ് മേഞ്ഞ് സൗകര്യപ്രദമാക്കിയതും വളരെയേറെ പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങളായിരുന്നു. 2016 ഡിസംബര്‍ 31-ന് ഡീക്കന്‍ ബിബിന്‍ വടയാപറമ്പില്‍ എം.എസ്.ടി അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വടക്കേപിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

2017 ഫെബ്രുവരി 8-ന് ഫാ. ജോബി ചുള്ളിക്കാടന്‍ ചേരുംകുഴിയുടെ പുതിയ വികാരിയായി ചുമതലയേറ്റു. ഉള്ളവന്‍ ഇല്ലാത്തവനുമായി പങ്കുവെയ്ക്കുന്ന ആദിമ ക്രിസ്ത്യാനികളുടെ സ്വഭാവം സുവര്‍ണ്ണജൂബിലി ആഘോഷനാളുകളില്‍ ഇടവകയ്ക്ക് പകര്‍ന്ന് നല്‍കത്തക്കവിധം ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാൻ ജോബിയച്ചന്റെ നേതൃത്വം സഹായകമായി. അച്ചന്‍ ചുമതലയേറ്റ ശേഷം ശ്രീ. കാപ്പുങ്കല്‍ ചെറിയാന്‍ ദാനമായി നല്‍കിയ വീടും പുരയിടവും നിര്‍മ്മലദാസി സിസ്റ്റേഴ്‌സിന് ഒരു മഠം ആരംഭിക്കുന്നതിന് അവസരമൊരുക്കി. 2017 മാര്‍ച്ച് 25-ാം തിയ്യതി മുതല്‍ നിര്‍മ്മലദാസി സിസ്റ്റേഴ്‌സ് ഇടവകയില്‍ സേവനം ആരംഭിച്ചു. ഇടവകയ്ക്ക് അച്ചന്റെ നേതൃത്വത്തില്‍ വീടില്ലാത്തവര്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ 3 വീടുകള്‍ ഒരുക്കാന്‍ സാധിച്ചു. 2018 ആഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയത്തില്‍പ്പെട്ട് കേരളത്തില്‍ ഒട്ടനവധി കുടുംബങ്ങള്‍ ഭവനരഹിതരായപ്പോള്‍ ഗവണ്മെന്റും സഭാസംവിധാനങ്ങളും പുനരുത്ഥാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുണ്ടായി. ആ സമയം ഇടവകയുടെ ഇത്തരം പ്രവര്‍ത്തനങ്ങളും നവമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യെപ്പെടുകയുണ്ടായി.

23 കൂട്ടായ്മകള്‍ 29 ആയി പുനര്‍ക്രമീകരിച്ചത് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുഗമമാക്കി. ഇപ്പോള്‍ 615 കുടുംബങ്ങളാണ് ഇടവകയില്‍ ഉള്ളത്. അതുപോലെ കാരുണ്യത്തിന്റെ മറ്റൊരു പ്രവര്‍ത്തനമായിരുന്നു പ്രായമായവരിലും രോഗികളിലും നിന്ന് അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ സംവിധാനം. ഈ ആവശ്യത്തിനായി കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ശതാംശം സ്വീകരിച്ചുവരുന്നു. ഇടവകാംഗങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ സാമ്പത്തിക ആശ്വാസമായി മരണാനന്തര സഹായം നല്‍കുന്നതിനുള്ള പദ്ധതിയും കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നു.

ഇടവകയെന്നും അതിരൂപതയോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതിരൂപത അസംബ്ലിക്ക് ഒരുക്കമായി ഇടവക അസംബ്ലി 2017 സെപ്റ്റംര്‍ 10-ന് സംഘടിപ്പിച്ചതും അതിനൊരുദാഹരണമാണ്. അസംബ്ലി നിയുക്ത മെത്രാന്‍ അഭിവന്ദ്യ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. 9/7/2017-ലെ പ്രതിനിധി യോഗം കൈക്കാരാരുടെ എണ്ണം 3 ല്‍ നിന്നും 4 ആയി വര്‍ധിപ്പിച്ചത് പള്ളിയുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

2018 ജനുവരി 2-ന് കല്ല്യാണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാനില്‍നിന്ന് ഡീക്കന്മാരായ നിധീഷ് റാത്തപ്പിള്ളിയും (സി.എം.ഐ ഭോാപ്പാല്‍ പ്രൊവിന്‍സ്) ബിബില്‍ പുന്നക്കാത്തടവും (കല്ല്യാണ്‍ രൂപത) തിരുപ്പട്ടം സ്വീകരിച്ച് പ്രഥമ ദിവ്യലിയര്‍പ്പിച്ചു. തിരുകര്‍മ്മങ്ങള്‍ക്കും ദിവ്യലിക്കും ശേഷം നടന്ന ലളിതമായ യോഗത്തില്‍ അഭിവന്ദ്യ ഇലവനാല്‍ പിതാവ് ഇടവക പ്രഖ്യാപനത്തിന്റെ സുവര്‍ണ്ണജൂിലി വര്‍ഷം ഉദ്ഘാടനം ചെയ്യുകയും അതിനോടനുന്ധിച്ച് ആരംഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയുണ്ടായി. 2018 ആഗസ്റ്റ് മാസത്തില്‍ പള്ളിയകം സീലിംഗ് നടത്തി മനോഹരമാക്കിയത് സുവര്‍ണ്ണജൂിലിയുടെ മാറ്റ് കൂട്ടുന്ന ഒരു നിര്‍മ്മാണ പ്രവര്‍ത്തനമായിരുന്നു.

സുവര്‍ണ്ണജൂിലിയുടെ വര്‍ഷം ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതിനും കൂടുതല്‍ നന്മകളില്‍ വളരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇടവകയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണക്കാരായവരെ അനുമോദിക്കുന്നതിനും അവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിനുമായി വിവിധ സംഗമങ്ങള്‍ സംഘടിപ്പിച്ചു. കൈക്കാരന്മാരുടെയും കണക്കെഴുതി സഹായിച്ചവരുടെയും ദേവാലയ ശുശ്രൂഷികളുടെയും സംഗമം, മതാദ്ധ്യാപകസംഗം, പുത്രിസംഗമം, സമര്‍പ്പിത സംഗമം, സീനിയേഴ്‌സ് ഡേ എന്നിവയിലൂടെ സുവര്‍ണ്ണജൂിലി ആഘോഷങ്ങളെ ലളിതവും സുന്ദരവും സജീവമാക്കുക തന്നെയാണുണ്ടായത്.

ചേരുംകുഴി ഇടവക സ്വതന്ത്ര ഇടവകയായതിന്റെ സുവര്‍ണ്ണജൂിലി സമാപനം 2019 ജനുവരി 5-നായിരുന്നുവെങ്കിലും സൗകര്യാര്‍ത്ഥം ജനുവരി 13-നാണ് നടത്തിയത്. ജനുവരി 12, 13 തിയ്യതികളിലായി വി. സെബസ്ത്യാനോസിന്റെ തിരുനാളും, മതബോധന ദിനവും, ജൂബിലി സമാപന സമ്മേളനവും സംഘടിപ്പിക്കുകയുണ്ടായി. 13-ാം തിയ്യതി നടന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവകാംഗങ്ങളായ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ (ചാന്‍സലര്‍), ഫാ. നൈസന്‍ ഏലന്താനത്ത് (വൈസ് ചാന്‍സലര്‍) എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. 3 സാന്‍ജോ ഭവനങ്ങളുടെ താക്കോല്‍ദാനം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. സമാപന സമ്മേളനത്തോടനുന്ധിച്ച് സ്‌നേഹവിരുന്നില്‍ എല്ലാവരും പങ്കുചേര്‍ന്നു. സുവര്‍ണ്ണ ജൂിലിയുടെ ഓര്‍മ്മയ്ക്കായി എല്ലാ കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തികൊണ്ട് ഒരുക്കിയ ഡയറക്ടറി നമ്മെ കൂട്ടായ്മയില്‍ ഉരുക്കിച്ചേര്‍ക്കുന്നതിനും കാരണമായി.

ഒരു ചരിത്രവും ഒരിക്കലും പൂര്‍ണ്ണമാകുന്നില്ലല്ലോ? അനുസ്യൂതമായി ഒഴുകുന്ന മനുഷ്യ മഹാ പ്രയത്‌നങ്ങളുടെ സമാഹരണവും ദൈവ പരിപാലനയും നമ്മെ നാമാക്കുന്നു എന്ന തിരിച്ചറിവില്‍ നിന്ന് ഈ ഇടവകയുടെ ഭൂതകാലാനുഭവങ്ങളുടെ ശകലങ്ങള്‍ പെറുക്കിയെടുത്ത് ഇവിടെ ചേര്‍ത്തുവെക്കുന്നു. ''ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കെട്ടവര്‍ക്ക് സകലതും നന്മക്കായി പരിണമിപ്പിക്കുമെന്ന് നമുക്കറിയാമല്ലോ'' (റോമ. 8:28) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളെ നമുക്കോര്‍ക്കാം. എല്ലാം നന്മയായി പരിണമിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
നന്ദി.