ഇടവക വാർത്ത
 
വാർത്തകൾ

ഫെബ്രുവരി 2020

പ്രതിനിധിയോഗം

2-ാം തീയതി പള്ളി പ്രതിനിധിയോഗം.

സ്ഥലംമാറ്റം

6-ാം തീയതി അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം.

മാസാദ്യവെള്ളി

7-ാം തീയതി മാസാദ്യവെള്ളി.

പൊതുമാമ്മോദീസ

8-ാം തീയതി രണ്ടാം ശനി, പൊതുമാമ്മോദീസ.

വേദപാഠം പരീക്ഷ

9-ാം തീയതി വേദപാഠം പരീക്ഷകള്‍ ആരംഭിക്കുന്നു. സമയം: 2:00 PM - 4:00 PM.

  • 9-ാം തീയതി Std. X, XI, XII പരീക്ഷകള്‍
  • 16-ാം തീയതി Std. I, III, V, VII, IX, ACC പരീക്ഷകള്‍
  • 23-ാം തീയതി Std. II, IV, VI, VIII പരീക്ഷകള്‍
വലിയ നോമ്പ്

23-ാം തീയതി വലിയ നോമ്പ് ആരംഭിക്കുന്നു. വിവാഹ ആഘോഷങ്ങള്‍ക്ക് മുടക്ക്.

വിഭൂതി തിങ്കള്‍

24-ാം തീയതി വിഭൂതി തിങ്കള്‍, തിരുകര്‍മ്മങ്ങള്‍ പതിവുപോലെ.

എന്തെങ്കിലും സംശയങ്ങളുണ്ടോ? കോൺടാക്റ്റ് →

ജനുവരി 2020

ജനുവരി 1

പുതുവർഷം, പുതിയ തുടക്കം. എല്ലാ വിജയാശംസകളും പ്രാർത്ഥനകളും.

തിരുപ്പട്ടം 2020
  • ജനുവരി 2-ാം തീയതി ഡീക്കൻ ഷിന്റോ തോമ്പിയിലിന്റെ തിരുപ്പട്ടം.
  • തിരുപ്പട്ടകർമ്മങ്ങൾ രാവിലെ 9 മണിക്ക് ആരംഭിക്കുന്നു.

എല്ലാവരും സഹകരിക്കുക.

മാസാദ്യവെള്ളി

3-ാം തീയതി മാസാദ്യവെള്ളി, തിരുകർമ്മങ്ങൾ പതിവുപോലെ.

രജതജൂബിലി

4-ാം തീയതി (ശനിയാഴ്ച്ച) രാവിലെ 10:30-ന് സിസ്റ്റർ എൽസി കുറ്റിയാനിക്കലിന്റെ രജതജൂബിലി ആഘോഷം. പ്രാർത്ഥിക്കാം പ്രാർത്ഥനകൾ നേരാം.

നവവൈദികന് സ്വീകരണവും മതബോധന ദിനവും

5-ാം തീയതി ഞായർ ഉച്ചക്കഴിഞ്ഞ് 4 മണിക്ക് നവവൈദികൻ ഫാ. ഷിന്റോ തോമ്പിയിലിന് സ്വീകരണം, വിശ്വാസ പരിശീലന ദിനം.

ദനഹ തിരുനാൾ

6-ാം തീയതി ദനഹ തിരുനാൾ.

പൊതുമാമ്മോദീസ

11-ാം തീയതി രാവിലെ 10 മണിക്ക് പൊതുമാമ്മോദീസ.

സഹായം കൈമാറുന്നു

12-ാം തീയതി ആദ്യത്തെ കുർബാനയ്ക്ക് അഭിവന്ദ്യ പോൾ ആലപ്പാട്ട് പിതാവ് മുഖ്യകാർമ്മികത്വം വഹിക്കുന്നു. രാമനാഥപുരം രൂപതക്കുള്ള സഹായം കൈമാറുന്നു.

വി. സെബസ്ത്യാനോസിന്റെ തിരുനാൾ
  • 19-ാം തീയതി ഞായർ ആദ്യത്തെ കുർബാന കഴിഞ്ഞ് വി. സെബസ്ത്യാനോസിന്റെ തിരുനാളിന്റെ കൊടികയറ്റം.
  • എല്ലാ ദിവസവും രാവിലെ കുർബാനയ്ക്ക് മുമ്പ് നൊവേന, ലദീഞ്ഞ്.
  • 25-ാം തീയതി രാവിലെ കുർബാന കഴിഞ്ഞ് വി. സെബസ്ത്യാനോസിന്റെ അമ്പ് വെഞ്ചിരിപ്പ് വീടുകളിലേക്ക് നൽകുന്നു. രൂപം എഴുന്നള്ളിച്ച് വെയ്ക്കൽ, വൈകീട്ട് 6 മണിക്ക് തിരിച്ച് പള്ളിയിൽ എത്തുന്നു. ശേഷം കുടുംബകൂട്ടായ്മ മേഖല അടിസ്ഥാനത്തിൽ കലാപരിപാടികൾ.
  • 26-ാം തീയതി തിരുനാൾ. രാവിലെ 7 മണിക്ക് വി. കുർബാന. വൈകീട്ട് 4 മണിക്ക് തിരുനാൾ പാട്ടുകുർബാന. ശേഷം പ്രദക്ഷിണം വെള്ളച്ചാൽ സെന്റ് സെബാസ്റ്റ്യൻ കപ്പേളയിലേക്ക്. അവിടെവച്ച് ഫാ. ഷിന്റോ തോമ്പിയിലിന്റെ തിരുനാൾ പ്രസംഗം. പള്ളിയിൽ പ്രദക്ഷിണം തിരിച്ചു വന്ന് ആശീർവാദ പ്രാർത്ഥന. കാർമ്മികൻ ഫാ. ഷിന്റോ തോമ്പിയിൽ SDV.
മുകളിലേക്ക് പോകണോ? മുകളിലേക്ക് →

ഡിസംബർ 2019

25 നോമ്പ്

ഡിസംബർ 1 മുതൽ 25 നോമ്പ്.

തിരുനാൾ

3-ാം തീയതി വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ.

മാസാദ്യവെള്ളി

6-ാം തീയതി മാസാദ്യവെള്ളി. രോഗികൾക്ക് കുർബാന കൊണ്ടുവരുന്നതാണ്.

ആദ്യഫലം

ആദ്യ ഞായർ, രണ്ടാം ഞായർ ആദ്യഫലം സമർപ്പിക്കൽ.

ഉണ്ണീശോയ്ക്ക് ഒരു സമ്മാനം

ഡിസംബർ 4 ആഴ്ചകളിലും 'ഉണ്ണീശോയ്ക്ക് ഒരു സമ്മാനം'. വസ്ത്രങ്ങൾ, പലവ്യഞ്ജനങ്ങൾ സമർപ്പിക്കൽ.

തീർത്ഥാടനം

2-ാം തീയതി കുരിശുമല, ഭരണങ്ങാനം തീർത്ഥാടനം - കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ.

പ്രതിനിധി യോഗം

രണ്ടാം ഞായർ പള്ളി പ്രതിനിധി യോഗം.

ധ്യാനം

19, 20, 21 തീയതികളിൽ ക്രിസ്തുമസ്സിനും, തിരുപ്പട്ടത്തിനും ഒരുക്കമായുള്ള ധ്യാനം. നേതൃത്വം: ലസലെറ്റ് ഫാദേഴ്‌സ്.

കുമ്പസാരദിവസം

21-ാം തീയതി കുമ്പസാരദിവസം.

ക്രിസ്തുമസ് കരോൾ
  • 22-ാം തീയതി ഉണ്ണീശോയുടെ രൂപങ്ങൾ കുടുംബ കൂട്ടായ്മകൾക്ക് നൽകുന്നു.
  • കരോൾ ഓരോ കുടുംബകൂട്ടായ്മയും അവരുടെ സൗകര്യമനുസരിച് നടത്തുക. ഉണ്ണീശോയുടെ രൂപം ക്രിസ്തുമസ് കുർബാനക്ക് സമർപ്പിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ക്രിസ്തുമസ് കുർബ്ബാന
  • ക്രിസ്തുമസ് കുർബ്ബാന 11:30 PM, രണ്ടാമത്തെ കുർബ്ബാന 7:30 AM.
  • ക്രിസ്തുമസ് കുർബാന കഴിഞ്ഞ് എല്ലാ കുടുംബക്കൂട്ടായ്മകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാരി സമ്മാനമായി നൽകുന്നു.
തിരുപ്പട്ടം

26-ാം തീയതി മുതൽ തൃശ്ശൂർ അതിരൂപതയിൽ തിരുപ്പട്ടങ്ങൾ തുടങ്ങുന്നു. എല്ലാ ഡീക്കന്മാർക്കുവേണ്ടിയും പ്രാർത്ഥിക്കാം.

  • ഡിസംബർ 29-ാം തീയതി ലിബിൻ ഡീക്കന്റെ പട്ടം.
  • ജനുവരി 1-ാം തീയതി നോബിൾ ഡീക്കന്റെ പട്ടം.
  • ജനുവരി 2-ാം തീയതി ഷിന്റോ ഡീക്കന്റെ പട്ടം.

പ്രാർത്ഥിക്കുക.

പുതുവർഷം
  • 31-ാം തീയതി വർഷാവസാനം. പ്രാർത്ഥനകൾ വൈകീട്ട് 6 മണിക്ക് ആരാധനയോടുകൂടി.
  • 1-ാം തീയതി വർഷാരംഭ പ്രാർത്ഥനയോടെ കുർബാന ആരംഭിക്കുന്നു. സാധാരണ സമയത്ത്.
മുകളിലേക്ക് പോകണോ? മുകളിലേക്ക് →