പ്രാർത്ഥനകൾ
 
ഗൃഹസഖി

കുടുംബ പ്രാർത്ഥനകൾ

കുരിശടയാളം

ചെറുത്

പിതാവിന്റെയും പുത്രന്റെയും ✠ പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

വലുത്

വിശുദ്ധ കുരിശിന്റെ ✠ അടയാളത്താല്‍ ഞങ്ങളുടെ ✠ ശത്രുക്കളില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ ✠ ഞങ്ങളുടെ തമ്പുരാനേ! പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ത്രിത്വസ്തുതി

പിതാവിനും പുത്രനും ✠ പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ്‌ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ, ഞങ്ങളോട്‌ തെറ്റു ചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ, ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്‍മയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ, ആമ്മേന്‍.

നന്മ നിറഞ്ഞ മറിയം

നന്‍മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ്‌ അങ്ങയോടുകൂടെ, സ്ത്രീകളില്‍ അങ്ങ്‌ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിക്കണമേ, ആമ്മേന്‍.

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാൽ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്ന് പിറന്നു, പന്തിയോസ്‌ പീലാത്തോസിന്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌ കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച്‌ അടക്കപ്പെട്ടു പാതാളത്തിലിറങ്ങി മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തു സ്വർഗ്ഗത്തിലേയ്‌ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു‍. അവിടെനിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു, ആമ്മേന്‍.

ജപങ്ങൾ

ത്രിസന്ധ്യാ ജപങ്ങൾ

സാധാരണ ത്രിസന്ധ്യാ ജപം

കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു, പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു.
1 നന്മ.
ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിലാകട്ടെ.
1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.
1 നന്മ.
ഈശോമിശിഹായുടെ വാഗ്ദാനങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ; സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷികണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു, ആമ്മേൻ.
3 ത്രിത്വ.

വിശുദ്ധവാര ത്രിസന്ധ്യാ ജപം

(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്)മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി; അതേ, അവിടുന്ന് കുരിശുമരണത്തോളം കീഴ്വഴങ്ങി; അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി; എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നൽകി.
1 സ്വര്‍ഗ്ഗ.
സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവീശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ എല്പ്പിക്കപ്പെട്ട് കുരിശിലെ പീഡകള്‍ സഹിച്ച് രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടുകൂടി എന്നേയ്ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവീശോമിശിഹാ വഴി അങ്ങയോട് ഞങ്ങളപേക്ഷിക്കുന്നു, ആമ്മേന്‍.

പെസഹാക്കാല ത്രിസന്ധ്യാ ജപം

(ഉയര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായാറാഴ്ച വരെ ചൊല്ലേണ്ടത്)സ്വർല്ലോക രാജ്ഞി ആനന്ദിച്ചാലും! ഹല്ലേലൂയ.
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍, ഹല്ലേലൂയ.
അരുളി ച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ.
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട്‌ പ്രാര്‍ത്ഥിക്കണമേ, ഹല്ലേലൂയ.
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും, ഹല്ലേലൂയ.
എന്തെന്നാല്‍ കര്‍ത്താവ്‌ സത്യമായി ഉയിര്‍ത്തെഴുന്നേറ്റു‌, ഹല്ലേലൂയ.
സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍‍ അങ്ങ്‌ തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു‍, ആമ്മേൻ.

കുമ്പസാരത്തിനുള്ള ജപം

(കുമ്പസാരത്തിനു മുമ്പ് ചൊല്ലേണ്ടത്)സര്‍വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. (നെഞ്ചത്ത് പിഴയടിക്കുക)(കുമ്പസാരത്തിനു ശേഷം ചൊല്ലേണ്ടത്)ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു, ആമ്മേന്‍.

പ്രകരണങ്ങൾ

മനസ്താപപ്രകരണം

എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരാരി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി) തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കുവാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു, അമ്മേന്‍.സംക്ഷിപ്ത മനസ്താപപ്രകരണംഎന്റെ ദൈവമേ, അങ്ങു പരമനന്മമയായിരിക്കയും പാപത്തെ വെറുക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അങ്ങയെ ഞാൻ ദ്രോഹിച്ചുപോയതിൽ പൂർണ്ണഹൃദയത്തോടെ മനസ്തപിക്കുന്നു. എന്റെ മനസ്താപത്തെ വർദ്ധിപ്പിക്കേണമേ.

പരിശുദ്ധ രാജ്ഞി

പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും, മാധുര്യവും, ശരണവുമേ സ്വസ്തി! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേ പക്കൽ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ, ആമ്മേന്‍.

എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ, അങ്ങേ സങ്കേതത്തില്‍ ഓടിവന്ന്, അങ്ങേ സഹായം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേൾക്കപ്പെട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ. കന്യാവ്രതക്കാരുടെ രാജ്ഞ്നി, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ശരണപ്പെട്ട്,അങ്ങേ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു .നെടുവീര്‍പ്പോടും കണ്ണുനീരോടുംകൂടെ പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ പ്രതീക്ഷിച്ചുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ, ആമ്മേൻ.